മുംബയ്: ലഹരി മരുന്ന് കേസില്‍ എന്‍ ഐ എ പിടികൂടിയ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. കൂട്ടു പ്രതികളായ അര്‍ബ്ബാസ് മെര്‍ച്ചന്റിനും മൂണ്‍ മൂണ്‍ ധമേച്ചക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ ഖാനും കൂട്ടാളികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ആര്യന്‍ ഖാനും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിച്ചത്. ഉപാധികള്‍ എന്തൊക്കെയെന്ന് കോടതി നാളെ അറിയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായി. ജാമ്യാപേക്ഷയില്‍ ഇന്നലെ നടന്ന വാദത്തിനിടെ ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്‌ത്തഗി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക