ലക്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഗ്രയിലെത്തി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദര്‍ശിച്ചു. യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചു. കസ്റ്റഡിയില്‍വച്ച്‌ പൊലീസ് അരുണില്‍ നിന്ന് ചില രേഖകള്‍ ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളിയായ അരുണാണ് മരിച്ചത്. യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രിയങ്കയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് അധികൃതര്‍ സന്ദര്‍ശനാനുമതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക