മലപ്പുറം : ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകളും എണ്ണവും എണ്ണിപ്പറഞ്ഞാണ് ശിവന്‍കുട്ടിയെ പരിഹസിച്ചത്. ഇന്ത്യയുടെ ഭൂപടവും മുന്‍ വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നിത് മുന്നോടിയായി മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് വി ശിവന്‍കുട്ടിക്ക് നാക്ക് പിഴച്ചത്. രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്നാണ് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മന്ത്രിയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മുന്‍ വിദ്യാഭ്യാസമന്ത്രി പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,8 കേന്ദ്രഭരണ പ്രദേശങ്ങളുടെയുംപേരുകള്‍ താഴെ കൊടുക്കുന്നു..ആര്‍ക്കെങ്കിലും ഉപകാരപ്പെടും.

സംസ്ഥാനങ്ങള്‍ :-

1 ആന്ധ്രാപ്രദേശ്

2 അരുണാചല്‍ പ്രദേശ്

3 ആസ്സാം

4 ബീഹാര്‍

5 ഛത്തീസ്ഗഢ്

6 ഗോവ

7 ഗുജറാത്ത്

8 ഹരിയാന

9 ഹിമാചല്‍ പ്രദേശ്

10 ജാര്‍ഖണ്ഡ്

11 കര്‍ണാടകം

12 കേരളം

13 മധ്യ പ്രദേശ്

14 മഹാരാഷ്‌ട്ര

15 മണിപ്പൂര്‍

16 മേഘാലയ

17 മിസോറം

18 നാഗാലാന്‍ഡ്

19 ഒഡിഷ

20 പഞ്ചാബ്

21 രാജസ്ഥാന്‍

22 സിക്കിം

23 തമിഴ്നാട്

24 തെലുങ്കാന

25 ത്രിപുര

26 ഉത്തര്‍ പ്രദേശ്

27 ഉത്തരാഖണ്ഡ്

28 പശ്ചിമ ബംഗാള്‍

കേന്ദ്രഭരണ പ്രദേശങ്ങള്‍ :-

1 ആന്‍ഡമാന്‍-നിക്കോബാര്‍

2 ചണ്ഡീഗഡ്

3 ദാദ്ര – നഗര്‍ ഹവേലി, ദാമന്‍-ദിയു

4 ഡല്‍ഹി

5 ലക്ഷദ്വീപ്

6 പുതുശ്ശേരി

7 ജമ്മു & കശ്മിര്‍

8 ലഡാക്ക്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക