യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന പടുകൂറ്റൻ ടോട്ടൽ ഉയർത്തിയിട്ടും, കളി ജയിച്ചിട്ടും പ്ലേ ഓഫിലേയ്ക്കു യോഗ്യത നേടാൻ മുംബൈയ്ക്കായില്ല. ഇതോടെ ഐ.പി.എൽ 2021 എഡിഷന്റെ ആദ്യ ക്വാളിഫയറിൽ ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടും. ആദ്യ എലിമിനേറ്ററിൽ ബംഗളൂരുവും കൊൽക്കത്തയും തമ്മിലാണ് മത്സരം.

നിർണ്ണായക മത്സരത്തിൽ ടോസിന്റെയും, കൂറ്റൻ റണ്ണിന്റെയും ഭാഗ്യം മുംബൈയെ തുണച്ചെങ്കിലും 170 റണ്ണിന്റെ വിജയം എന്ന ഘടകം മാത്രം ഒപ്പം നിന്നില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു സിക്‌സും 11 ഫോറും സഹിതം 32 പന്തിൽ 84 റണ്ണടിച്ച ഇഷാന്ത് കിഷന്റെയും, 40 പന്തിൽ 82 റണ്ണടിച്ച സൂര്യകുമാർ യാദവിന്റെയും മികവിലാണ് 9 വിക്കറ്റിന് 235 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. ഹൈദരാബാദിന് വേണ്ടി ഹോൾഡർ നാലു വിക്കറ്റും, റാഷിദ് ഖാനും, ആവേശ് ശർമ്മയും രണ്ടു വിക്കറ്റ് വീതവും, ഉമർ മാലിക് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദ് പത്ത് ഓവർ പൂർത്തിയാക്കിയപ്പോൾ തന്നെ മുംബൈ ടൂർണമെന്റിൽ നിന്നും പുറത്തായി. പിന്നീട്, എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. തോൽവി ഉറപ്പായ ശേഷം അലസമായി കളിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു മുംബൈയും, ഹൈദരാബാദും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൂർണമെന്റിലെ സ്ഥാനങ്ങൾ നിശ്ചയിക്കുന്ന ഡൽഹി, ബംഗളൂരു മത്സരത്തിൽ ടോസ് നേടിയ കോഹ്ലി ഡൽഹിയെ ബാറ്റിംങിന് ക്ഷണിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി പൃഥ്വി ഷായുടെയും (31 പന്തിൽ 48) , ശിഖർ ധവാന്റെയും (35 പന്തിൽ 43) മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വിക്കറ്റിന് 164 എന്ന ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ കോഹ്ലിയുടെ സംഘവും ആറു റണ്ണിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ തകർന്നെങ്കിലും വൺഡാണായി ഇറങ്ങിയ കെ.എസ് ഭരത് നാലു സിക്‌സും മൂന്നു ഫോറും സഹിതം 52 പന്തിൽ 78 റണ്ണടിച്ച് ടീമിനെ മുന്നിൽ നിന്നു നയിച്ചു. 26 പന്തിൽ 26 റണ്ണെടുത്ത് എബിഡിവില്ലിയേഴ്‌സും, 33 പന്തിൽ 51 റണ്ണെടുത്ത് ഗ്ലെൻ മാക്‌സ് വെല്ലും 55 3 എന്ന നിലയിൽ നിന്നും ടീമിനെ രക്ഷിച്ചു. അവസാന പന്തിൽ സിക്‌സർ പറത്തിയ കെ.എസ് ഭരത് തന്നെയാണ് ടീമിനെ വിജയത്തിലേയ്ക്ക് എത്തിച്ചത്. ഒക്ടോബർ പത്തിന് നടക്കുന്ന ആദ്യ ക്വാളിഫൈയറിൽ ഡൽഹി ചെന്നൈയെയും, 11 ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത ബംഗളൂരുവിനെയും നേരിടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക