സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമൻ രഘു മുഖ്യമന്ത്രി പ്രസംഗിച്ച്‌ തീരുവോളം എഴുന്നേറ്റ് നിന്നത് വൻ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടൻ ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ് നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന നടന്റെ വാക്കുകള്‍ വൻ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും സിനിമ പ്രമോഷനായി ചെങ്കൊടിയും ഏന്തി വന്ന് ഭീമൻ രഘു വീണ്ടും ട്രോളുകൾക്ക് പാത്രമാകുകയാണ്. പുതിയ സിനിമയായ മിസ്റ്റര്‍ ഹാക്കറിന്റെ പ്രമോഷന് നടനെത്തിയത് പാര്‍ട്ടിക്കൊടി കയ്യിലേന്തിയാണ്. ഇടത് പക്ഷത്തിന്റെ ആളാണ് താൻ ഇപ്പോള്‍, കൊടിയുമായെത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രക്തത്തില്‍ അലിഞ്ഞ് പോയതിനാല്‍ ആണെന്നും നടൻ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത തിരഞ്ഞെടുപ്പിലും ഇടത് പക്ഷം കേരളം പിടിച്ചെടുക്കും അതിന് യാതൊരു സംശയവും ആര്‍ക്കും വേണ്ടെന്നും നടൻ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്നതിന് ശേഷം വൻ റെസ്പോണ്‍സാണ് തനിക്ക് ലഭിക്കുന്നതെന്നും രഘു. ഈ സിനിമയില്‍ ഇടത് പക്ഷത്തിന്റെ ആളായാണ് അഭിനയിക്കുന്നത്, അതുകൊണ്ട് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രക്തത്തില്‍ അലിഞ്ഞ് പോയതിനാല്‍ കൂടിയാണ് കൊടിയുമായി എത്തിയതെന്നാണ് മറുപടി നല്‍കുന്നത്.

ചെങ്കൊടി പിടിച്ച് സിപിഎമ്മിന് വേണ്ടി പാട്ടുപാടുന്ന ഭീമൻ രഘുവിന്റെ വീഡിയോ ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക