ഷില്ലോങ്: മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. സാങ്മക്കൊപ്പം 13 കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടി വിടും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ എത്തിയ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

അതേസമയം ഗോവ, പഞ്ചാബ്, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊഴിഞ്ഞു പോക്ക് തുടരുകയും, കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനിടയിലാണ് മേഘാലയിലും പുതിയ പ്രതിസന്ധി ഉടലെടുത്തത്. നിലവില്‍ 17 എംഎല്‍മാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉള്ളത്. 14 എംഎല്‍എമാര്‍ പോയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അംഗസംഖ്യ മൂന്ന് എംഎല്‍എമാര്‍ മാത്രമായി ചുരുങ്ങും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക