ബെംഗളൂരു: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോയ പരാതികള്‍ ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല. കേട്ടിട്ടും പഠിക്കാത്തവരുണ്ട്. എന്നാല്‍ സാമാന്യ ബുദ്ധി മാത്രം മതി പലപ്പോഴും ഈ തട്ടിപ്പുസംഘത്തെ തിരിച്ചറിയാനും കെണിയില്‍ കുടുങ്ങാതിരിക്കാനും. അങ്ങിനെ രക്ഷപ്പെട്ട മലയാളിയാണ് ബെംഗളൂരുവിലെ വിജയനഗറില്‍ താമസിക്കുന്ന ഗൗതം രാജന്‍.

തന്റെ ആധാര്‍ നമ്ബര്‍ മൊബൈല്‍ നമ്ബറുമായി അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് സെപ്തംബര്‍ 24 ന് തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം എസ്ബിഐ ബ്രാഞ്ചിന്റെ ഫോണ്‍ നമ്ബര്‍ ഗൂഗിളില്‍ തിരഞ്ഞത്. ബെംഗളൂരു വിജയനഗര്‍ എസ്ബിഐ ബ്രാഞ്ചിന്റെ നമ്ബറാണ് തിരഞ്ഞത്. എന്നാല്‍ ലിസ്റ്റ് ചെയ്തുവന്ന നമ്ബറില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് മറ്റേതെങ്കിലും നമ്ബറുണ്ടോയെന്ന് അറിയാന്‍ ഗൗതം ശ്രമിച്ചു. ചെന്നെത്തിയതാകട്ടെ തട്ടിപ്പ് സംഘത്തിന്റെ വലയിലും. എന്നാല്‍ അവരുടെ കെണിയില്‍ ഗൗതം അകപ്പെട്ടില്ല. ഇതേക്കുറിച്ച്‌ അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ആഴ്ച ഞാന്‍ ഏതാണ്ട് പെടാന്‍ പോയ ഒരു തട്ടിപ്പിനെക്കുറിച്ചാണ് ഈ പോസ്റ്റ്. ചിത്രത്തില്‍ കാണുന്ന SBI ബാങ്കിലേക്ക് ഒരാവശ്യത്തിന് വിളിക്കാന്‍ വേണ്ടി നമ്ബര്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു. വിചാരിച്ച പോലെ തന്നെ, ലിസ്റ്റ് ചെയ്ത നമ്ബര്‍ വര്‍ക്കിങ്ങ് അല്ല. തൊട്ട് താഴെ Q&A സെക്ഷനില്‍ കാണിച്ചിരിക്കുന്ന നമ്ബറിലും വിളിച്ചു നോക്കി അത് കണക്റ്റ് ആയി.

‘SBI Branch Helpdesk, How may I help you ?’ എന്ന് ചോദിച്ചാണ് സംസാരം തുടങ്ങിയത്. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, ഇത് 5 മിനിറ്റില്‍ SBI യുടെ പുതിയ banking app ഉപയോഗിച്ച്‌ ചെയ്യാവുന്നതാണെന്ന മറുപടി കിട്ടി. ‘SBI anydesk’ എന്ന app ഉപയോഗിച്ചാല്‍ മതി എന്ന്. കോള്‍ ഡിസ്കണക്‌ട് ആക്കാതെ പ്ലേ സ്റ്റോറില്‍ നോക്കിയപ്പോള്‍ ‘anydesk’ എന്ന റിമോട്ട് കണ്ട്രോള്‍ app മാത്രമാണ് കണ്ടത്. ഹെല്‍പ് ഡെസ്‌ക്കുകാരനോട് ചോദിച്ചപ്പോള്‍ അത് തന്നെയാണ്, ഇന്‍സ്റ്റാള്‍ ചെയ്തോളാന്‍ പറഞ്ഞു.

അപ്പൊഴാണ് ഇതെങ്ങോട്ടാ പോയിക്കൊണ്ടിരിക്കുന്നതെന്ന് പിടി കിട്ടിയത്. കൂടുതല്‍ സംസാരിക്കാതെ കോള്‍ കട്ട് ചെയ്തു. (For those unaware, ‘Anydesk’ app allows your phone to be accessed by someone else remotely). ഇവര്‍ SBI ഗൂഗിള്‍ പേജിന്റെ അടിയില്‍, ബ്രാഞ്ച് ഹെല്പ് ഡെസ്ക് നമ്ബര്‍ എന്ന പേരില്‍ ഇവരുടെ ഫ്രോഡ് നമ്ബര്‍ കൊടുത്തിരിക്കുകയാണ്. അത്യാവശ്യ തിരക്കില്‍ വിളിക്കുന്ന ആരെങ്കിലും ഇവര്‍ പറഞ്ഞ പോലെ anydesk ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുത്താല്‍ പിന്നെ ഫോണില്‍ അടിക്കുന്ന യൂസര്‍നെയിമും OTPയും പാസ്‌വേഡുമെല്ലാം ഇവര്‍ക്കും കാണാം. അക്കൗണ്ടില്‍ നിന്ന് കാശ് പോയ വഴി അറിയില്ല.

ഇവിടം കൊണ്ട് തീര്‍ന്നില്ല. ഈ ഒരു ബ്രാഞ്ചിന്റെ പേജില്‍ ഇവര്‍ ഇത് ചെയ്തെങ്കില്‍, വേറെ ബ്രാഞ്ചുകളുടെ പേജിലും ഇത് നടക്കുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ ആ ബ്രാഞ്ചിന്റെ ചുറ്റുവട്ടത്തുള്ള SBI ബാങ്കുകള്‍ കൂടെ തപ്പി. ദേ കിടക്കുന്നു വരി വരിയായി. Birendar Bhatt, Ravindra Yadav, Raman Paswan എന്നൊക്കെ വേറെ വേറെ പേരില്‍ ഓരോ ബാങ്കിന്റെയും അടിയില്‍ ഇതേ ഫ്രോഡ് നമ്ബറുകള്‍. ഒരു കൊല്ലത്തോളം ആയി ഇതെല്ലാം ആ ബാങ്ക് പേജുകളുടെ അടിയില്‍ കിടക്കുന്നു. വിശ്വസിച്ച്‌ വിളിക്കുന്ന എത്ര പേരുടെ കാശ് പോയിക്കാണുമോ ആവോ.

പറ്റുമെങ്കില്‍ ചിത്രത്തില്‍ കാണുന്ന രണ്ട് ഫോണ്‍ നമ്ബറുകള്‍ റിപ്പോര്‍ട്ട് ചെയ്യുക ( 9874 647317 and 8927 131618 ). ഇത് SBI മാത്രമോ, ബാംഗ്ലൂര്‍ മാത്രമോ നടക്കുന്നതാവണമെന്നില്ല. എല്ലായിടത്തും നടക്കുന്നുണ്ടാവാം. ബാങ്ക് പേജുകളില്‍ user added ആയിട്ടുള്ള ഒരു നമ്ബറും വിശ്വസിക്കാതിരിക്കുക എന്നത് മാത്രമേ വഴിയുള്ളൂ. ശരിയായ ഫോണ്‍ നമ്ബറുകള്‍ സത്യസന്ധമായി എഴുതി ഇടുന്നവരുണ്ടാവാം. പക്ഷെ ഇമ്മാതിരി ഫ്രോഡുകള്‍ ഉള്ളപ്പോള്‍ അവരെയും അവിശ്വസിക്കുകയേ വഴിയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക