![](https://keralaspeaks.news/wp-content/uploads/2021/09/arrest-thinkstock-4.jpg)
കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയോധികന് പിടിയില്‍. കിളിമാനൂര്‍ താളിക്കുഴി കമുകിന്‍കുഴി സ്വദേശി ശിവജി (62) യെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി അതിക്രമിച്ചു കടന്നു പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിവരം ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
കിളിമാനൂര്‍ എസ്.എച്ച്. ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായര്‍, സവാദ് ഖാന്, സത്യദാസ്, ഷാജി, സി.പി.ഒമാരായ അജിത്ത് രാജ്, ആേന്റാജോര്ജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.