തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് വി​ട്ട കെ.​പി.​അ​നി​ല്‍​കു​മാ​റി​നെ സി​പി​എം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്തി​യ അ​നി​ല്‍​കു​മാ​റി​നെ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ചു​വ​ന്ന ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു. പി​ബി അം​ഗ​ളാ​യ എം.​എ.​ബേ​ബി, എ​സ്.​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​രും എ​കെ​ജി സെ​ന്‍റ​റി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​നി​ല്‍​കു​മാ​റി​ന് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം ത​ക​ര്‍​ന്നു​വെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ഡിസിസി പുനസംഘടന പട്ടിക വരുന്നതിനു മുമ്പ് തന്നെ നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച എപി അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. മുതിർന്ന നേതാവ് മുൻ എംഎൽഎയുമായ ശിവദാസൻ നായരെയും അനിൽ കുമാറിനെയും ഒരുമിച്ചാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരോടും പാർട്ടി വിശദീകരണവും ചോദിച്ചിരുന്നു. എന്നാൽ അനിൽകുമാർ വിശദീകരണത്തിലും തൻറെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇൻ എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി നേതൃത്വം അതുകൊണ്ടുതന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സ്ഥിരമായി പുറത്താക്കും എന്ന് ഉറപ്പായിരുന്നു. നേരത്തെ പാർട്ടി പുറത്താക്കിയ കെപിസിസി ജനറൽ സെക്രട്ടറിയും, സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ ജയന്തും കോൺഗ്രസ് വിട്ടതിനു പിന്നാലെ സിപിഎമ്മിൽ ചേർന്നിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറി പരമാവധി മുതലെടുക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ സംസ്ഥാനതലത്തിൽ എന്നപോലെ പ്രാദേശികമായും കോൺഗ്രസ് വിട്ടു വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കും എന്നാണ് അറിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക