ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് റോഡരികിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപം കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്ന് കല്ലമ്ബലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

പൂവന്‍പാറ പുളിമൂട് സ്വദേശി ഷൈബുവാണ് (35) ബസോടിച്ചിരുന്നത്. ഇയാള്‍ക്ക് അപസ്മാരം ഉണ്ടാകുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നു. രണ്ട് ബൈക്ക് യാത്രികരെ ഇടിച്ച ബസ് റോഡിന് വശത്തേക്ക് മറിഞ്ഞെങ്കിലും മരത്തില്‍തട്ടി നില്‍ക്കുകയായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക