നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച്‌ സര്‍വിസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍- കൊടുങ്ങല്ലൂര്‍-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ടിന് പിടികൂടിയത്.

സ്റ്റിക്കര്‍ നീക്കി സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ തന്നെ സ്റ്റിക്കര്‍ നീക്കി ബസ് എത്തിക്കുകയായിരുന്നു.ബസുടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.പോണ്‍ സൈറ്റിന്റതായിരുന്നു സ്റ്റിക്കര്‍ എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക