തിരുവനന്തപുരം: നാര്‍ക്കോട്ടിക് വിവാദത്തില്‍ നോക്കുകുത്തിയാകാതെ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വി ഡി സതീശന്‍. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.

‘സമൂഹത്തിലെ വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ചില തല്പരകക്ഷികളുടെ ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകു’മെന്നും വിഡി സതീശന്‍ പറഞ്ഞു. ‘ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങള്‍ക്ക് പിറകില്‍ സംഘ പരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നു. മനപ്പൂര്‍വം വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തില്‍ അത് വളര്‍ത്താനിടയാക്കരുതെ’ന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക