നടന്‍ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖം കൊടുക്കുകയായിരുന്ന ശ്രീനാഥ് ഭാസി ചോദ്യങ്ങളിലെ അസംതൃപ്തിയെ തുടര്‍ന്ന് അവതാരകയെ അസഭ്യം പറഞ്ഞുവെന്ന് കാണിച്ചാണ് അവതാരക പോലീസില്‍ പരാതി നല്‍കിയത്. സംഭവം വലിയ വിവാദമായതോടെ ശ്രീനാഥ് ഭാസി സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി പേര്‍ അഭിമുഖങ്ങളുടെ നിലവാരത്തിന്റെ കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഇപ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് യുവ സംവിധായകന്‍ അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പും വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.’ചോദ്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ മുണ്ട് പൊക്കി കാണിക്കണ്ട, ദാ… ഇത് പോലെ അങ്ങ് എടുത്ത് ഉടുത്താല്‍ മതി…’ എന്നാണ് മോഹന്‍ലാലിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച്‌ അഖില്‍ മാരാര്‍ കുറിച്ചത്. നടന്‍ ശ്രീനിവാസനുമായി ബന്ധപ്പെട്ട ചോദ്യം മോഹന്‍ലാലിനോട് അവതാരകന്‍ ചോദിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച്‌ പ്രശ്നമുണ്ടാക്കാതെ മറുപടി നല്‍കുന്ന മോഹന്‍ലാലിന്റെ ഒരു അഭിമുഖ വീഡിയോ ആണ് അഖില്‍ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലിനെ പരിഹസിക്കാന്‍ വേണ്ടി ശ്രീനിവാസന്‍ മനപൂര്‍വം ചെയ്തതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേക്കുറിച്ച്‌ അവതാരകന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. കാരണം നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച്‌ സംസാരിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച്‌ സംസാരിച്ചിട്ട് എന്താ കാര്യം. ഒരു ഇന്റര്‍വ്യൂവെന്ന് പറയുമ്ബോള്‍ നിങ്ങള്‍ എന്താണ് ഭാവിയില്‍ ചെയ്യാന്‍ പോകുന്നത് തുടങ്ങി വളരെ പോസറ്റീവായിട്ടുള്ള കാര്യങ്ങളിലൂടെ സംസാരിക്കാനാണ് എനിക്കും താല്‍പര്യം. ശ്രീനിവാസന്‍ അത് പറഞ്ഞു… ഇത് പറഞ്ഞുവെന്നുള്ള കാര്യങ്ങളെല്ലാം എത്രയോ നാളുകള്‍ക്ക് മുമ്ബ് നടന്ന സംഭവങ്ങളാണ്. എന്നാല്‍, നിങ്ങള്‍ എന്തുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച്‌ ചെയ്ത വരവേല്‍പ്പ് പോലുള്ള സിനിമകളെ കുറിച്ച്‌ സംസാരിക്കാത്തത്. നെഗറ്റീവായിട്ടുള്ള ആസ്പെക്ടുകള്‍ എന്തിനാണ് സംസാരിക്കുന്നത്’, എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക