സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമ ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപതയിലെ വൈദീകര്‍. കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുകയാണെന്ന് വൈദീകര്‍ ആരോപിച്ചു. വിഷയത്തില്‍ പരാതിയുമായി ഒരു വിഭാഗം വൈദീകര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് പരാതി അറിയിച്ചു. കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുകയാണെന്നും ആരാധാനക്രമീകരണത്തില്‍ തീരുമാനമെടുക്കുമ്ബോള്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും എതിര്‍പ്പറിയിച്ച വൈദീകര്‍ പറഞ്ഞു. ആരാധാനക്രമം നടപ്പാക്കുന്നതിനെതിരെ വൈദീകര്‍ ഒപ്പിട്ട് നല്‍കിയ നിവേദനം പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളത്.

വിഷയത്തില്‍ മാര്‍പാപ്പ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് രീതിയില്‍ ഇടയലേഖനത്തില്‍ പരാമര്‍ശമുണ്ടെന്നും ചൂണ്ടിക്കാട്ടി വൈദീകര്‍ ആരാധാനാക്രമം പരിഷ്‌കരിക്കുന്നതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. കുര്‍ബാന ഏകീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഇടവകകളില്‍ കര്‍ദിനാളിന്റെ ഇടയലേഖനം വായിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ വൈദീകര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ഒരു വിഭാഗം പള്ളികളില്‍ ഇത് വായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനവുമായി വൈദീകര്‍ രംഗത്തെത്തിയത്. ഇടയലേഖനത്തില്‍ പറയുന്നത് പ്രകാരം നവംബര്‍ 28 മുതലാണ് പരിഷ്‌കരിച്ച കുര്‍ബാനക്രമം നടപ്പിലാക്കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക