ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളിലും വിവേചനങ്ങളിലും സഭയ്ക്കുള്ള ആശങ്ക രാഷ്ട്രീപാര്‍ട്ടികളെ അറിയിക്കാന്‍ സഭാ നേതൃത്വം ശക്തമായ നടപടിക്ക്. ഇതിന്റെ ഭാഗമായി 25ന് ഉച്ചതിരിഞ്ഞ് രണ്ടിന് തൃശൂര്‍ സെന്റ് തോമസ് കോളജിലാണ് സമുദായ ജാഗ്രത സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ ബിഷപ്പുമാര്‍, സമുദായ നേതാക്കള്‍, ഇടവകകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികളെ സഭയുടെ ആശങ്കയും ആവശ്യവും അറിയിക്കുകയാണ് ജാഗ്രതാ സമ്മേളനത്തിന്റെ ലക്ഷ്യം.

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ രണ്ടും കല്‍പ്പിച്ചാണ് തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പിനെ അതീവജാഗ്രതയോടെ സമീപിക്കണമെന്ന സന്ദേശമുള്‍ക്കൊള്ളുന്ന അതിരൂപതയുടെ സര്‍ക്കുലര്‍ പള്ളികളിലേക്കയച്ചു. സമ്മേളനത്തെക്കുറിച്ചുള്ള അതിരൂപതയുടെ സര്‍ക്കുലറിലാണ് രാജ്യത്താകമാനം മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ ജാഗ്രതാപൂര്‍വം സമീപിക്കണമെന്ന് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെമ്ബാടും ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേയും അവരുടെ സ്ഥാപനങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായിപ്പോയി എന്നതുകൊണ്ട് മാത്രം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി നാം മാറി. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും പ്രസിദ്ധീകരിക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

സമ്മേളനത്തിനു മുന്നോടിയായി 18ന് സമുദായ ജാഗ്രതാദിനമായി ആചരിക്കും. അതിരൂപതയുടെ തെരഞ്ഞെടുപ്പിനോടുള്ള നയം ഇടവകകളിലെത്തിക്കാനാണ് ജാഗ്രതാദിനാചരണം. അന്നേദിവസം പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗങ്ങളെക്കുറിച്ചുള്ള പത്രക്കുറിപ്പുകള്‍ നല്‍കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന സര്‍ക്കുലറില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മൃദുസമീപനമാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക