റായ്പുര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ ക്രിസ്ത്യന്‍ പുരോഹിതന് മര്‍ദ്ദനം. റായ്പുരിന് സമീപം ഭട്ടഗാവിയിലാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായ പരാതിയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ റായ്പൂരില പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടേക്ക് എത്തിയ ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ ശേഷം പുരോഹിതനെ ആക്രമിക്കുകയായിരുന്നു.

വീഡിയോ കാണാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://youtube.com/shorts/eABCDLduFRw?feature=share

ചെരിപ്പും ഷൂവും ഉപയോഗിച്ച്‌ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ അക്രമസംഭവങ്ങളുടെ പേരില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ പുരോഹിതന് മര്‍ദനമേറ്റെങ്കിലും പോലീസ് സ്റ്റേഷനില്‍ മറ്റു നാശനഷ്ടങ്ങളുമില്ല. മതപരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നെന്നും ഇതില്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ച അഡീഷനല്‍ സൂപ്രണ്ട് തരകേശ്വര്‍ പട്ടേല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക