സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക മതകോടതി രൂപീകരിച്ച്‌ താമരശ്ശേരി രൂപത. ഫാ.അജി പുതിയപറമ്ബിലിനെ കുറ്റവിചാരണ ചെയ്യാനാണ് അസാധാരണ നടപടി. കലാപത്തിന് പ്രേരിപ്പിച്ചു എന്നതടക്കം നാലു കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്.

താമരശ്ശേരി രൂപതാ അധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചിനാനിയല്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹജഡ്ജിമാര്‍. ബിഷപ്പിനെതിരേ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു. സിറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നൂറാംതോട് ഇടവകയില്‍ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരേ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍. സിറോ മലബാര്‍ സഭാനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചശേഷം ശുശ്രൂഷാദൗത്യമുപേക്ഷിച്ച ഫാ. അജി പുതിയപറമ്ബിലിനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ താമരശ്ശേരി രൂപത നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക