ഇടുക്കി രൂപതയിലെ വൈദികൻ ബിജെപിയില്‍ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതാദ്യമായാണ് ഇടുക്കിയില്‍ ഒരു വൈദികൻ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് നേതാക്കള്‍ തന്നെ പറഞ്ഞു.

വൈദികനെ ഷാള്‍ അണിയിച്ച്‌ ബി ജെ പി അംഗമായി സ്വീകരിച്ചത് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയായിരുന്നു.അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്‍റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടപടിയെടുത്ത് സഭാ നേതൃത്വം വികാരി സ്ഥാനത്തു നിന്നും മാറ്റി

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക