ലഖ്‌നൗ: ബലാത്സംഗക്കേസ് പ്രതിയായ ബിഎസ്പി എംപി അതുല്‍ കുമാര്‍ റായിയെ രക്ഷിക്കാന്‍ കൂട്ടുനിന്ന റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. പോലീസ് അറസ്റ്റ് വാറന്റുമായി എത്തിയപ്പോള്‍ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂര്‍ ബലം പ്രയോഗിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ പോലീസ് അദ്ദേഹത്തെ തൂക്കിയെടുത്തു ജീപ്പില്‍ ഇടുകയായിരുന്നു.

അമിതാഭ് താക്കൂര്‍ രക്ഷിച്ചത് ബിഎസ്പി എംപി യായ അതുല്‍ കുമാര്‍ റായിയെ ആണ്. അദ്ദേഹം ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയും സുഹൃത്തും അടുത്തയിടെ സുപ്രീം കോടതിയുടെ മുന്നില്‍ വെച്ച്‌ സ്വയം തീ കൊളുത്തി മരിച്ചിരുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചെങ്കിലും കേസ് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് യുവതി തീ കൊളുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈവ് വീഡിയോ വിട്ടിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്. സുഹൃത്ത് സംഭവ സ്ഥലത്തും, യുവതി ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥനെയാണ് പോലീസ് വലിച്ചിഴച്ചു അറസ്റ്റ് ചെയ്‌തു കൊണ്ടുപോയത്.

വീഡിയോ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക