ഗുരുനിന്ദയാണ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വർത്തമാനകാല പ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ വൈസ് ചാൻസിലർ ഡോ: സിറിയക് തോമസ് അഭിപ്രായപ്പെട്ടു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംസ്കാര സാഹിതി സംസ്ഥാന കമ്മറ്റി നൽകിയ ആദരവ് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രംഗത്തും ഗുരു സ്ഥാനീയരെ അവഗണിക്കുന്നത് ഗുണകരമല്ല. രാഷ്ട്രീയ പാർട്ടികൾ ഇന്ന് മുതിർന്ന തലമുറയേയും ഗുരുക്കന്മാരേയും അവഗണിക്കുകയാണ്. കോൺഗ്രസിൽ ഇന്ന് നടക്കുന്ന അസ്വാരസ്യങ്ങൾ വേദനിപ്പിക്കുന്നതാണ്. എല്ലാവരേയും യോജിപ്പിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊറാർജി ദേശായിയെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ചാണ് താൻ കോൺഗ്രസ് പ്രവർത്തകനായതെന്നും അദ്ദേഹം അനുസ്മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിറിയക് തോമസിന്റെ പാലായിലെ വസതിയിൽ നടന്ന ഗുരുവന്ദനം പരിപാടിയിൽ സംസ്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിവർഗീസ്, വൈക്കം എം.കെ.ഷിബു, എം കെ ഷമീർ എന്നിവർ പങ്കാളികൾ ആയി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക