തിരുവനന്തപുരം: എസ്‌എഫ്‌ഐക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച്‌ എഐഎസ്‌എഫ്. എസ്‌എഫ്‌ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് എഐഎസ്‌എഫ് വിമര്‍ശിച്ചു. ഉത്തരേന്ത്യന്‍ ക്യാമ്ബസുകളില്‍ എബിവിപിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലാണ് എസ്‌എഫ്‌ഐ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആശയപരമായി നേരിടാന്‍ കഴിയാത്ത എസ്‌എഫ്‌ഐ കായികമായി അടിച്ചമര്‍ത്തുകയാണെന്നും എഐഎസ്‌എഫ് ആരോപിച്ചു. സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടി വിക്ക് ലഭിച്ചു.

സ്വാതന്ത്യം, ജനാധിപത്യം സോഷ്യലിസമെന്ന് കൊടിയില്‍ രേഖപ്പെടുത്തിയ സംഘടനയാണ് കോളേജുകളില്‍ എഐഎസ്‌എഫിനെ അക്രമിക്കുന്നതെന്നും എഐഎസ്‌എഫ് വിമര്‍ശിച്ചു. കാലടി ശങ്കരാചാര്യ കോളേജ്, ഒല്ലൂര്‍ കോളേജ്, എംജി കോളേജ് എന്നിവിടങ്ങളില്‍ ഈഅടുത്ത കാലത്ത് അരങ്ങേറിയ സംഘര്‍ഷങ്ങളെ സൂചിപ്പിച്ചാണ് എഐഎസ്‌എഫ് ഇക്കാര്യം ചൂണ്ടികാട്ടിയത്. കാലടി ശ്രീശങ്കര ക്യാമ്ബസില്‍ എഐഎസ്‌എഫിന്റെ ചിട്ടയായ പ്രവര്‍ത്തനത്തില്‍ എസ് എഫ് ഐ വിറളിപൂണ്ട് അക്രമം നടത്തി. ഒല്ലൂര്‍ കൊളേജിലും എഐഎസ്‌എഫ് പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ അക്രമിച്ചു. എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രൂരമായ അക്രമം നടത്തി. സംസ്ഥാനത്തെ വിവിധ ക്യാമ്ബസുകളില്‍ എഐഎസ്‌എഫിനെതിരെ എസ്‌എഫ്‌ഐ അക്രമം നടത്തുന്നുവെന്നായിരുന്നു എഐഎസ്‌എഫ് കടന്നാക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടൂര്‍ കിളിവേല്‍ സെന്റ് സിറിള്‍സ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില് മത്സരിച്ച്‌ വിജയിച്ചതിന്റെ പേരില്‍ എഐഎസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിബിന്‍ എബ്രഹാം, മണ്ഡലം സെക്രട്ടറി ദേവദത്ത്, ആദര്‍ശ്, ആശിഷ് ഉള്‍പ്പെടെയുള്ളവരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു, കോട്ടയം സിഎംഎസ് കോളേജില്‍ പോസ്റ്റര്‍ പ്രചരണത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു, ഏറ്റുമാനൂര്‍ ഐടിഐ തെരഞ്ഞെടുപ്പില്‍ എഐഎസ്‌എഫ് നോമിനേഷന്‍ നല്‍കിയതിന്റെ പേരില്‍ മര്‍ദിച്ചു തുടങ്ങിയ സംഭവങ്ങളും എഐഎസ്‌എഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക