BusinessFlashKeralaNews

ചിയേഴ്സ് വെച്ച് കെഎസ്ആർടിസിയും ബിവറേജസ് കോർപ്പറേഷനും: കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കും; വാടക വരുമാനം കെഎസ്ആർടിസിക്ക് കൈത്താങ്ങ് ആകും.

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെഎസ്‌ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിച്ച്‌ നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച്‌ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കെഎസ്‌ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്ബോള്‍ തിരക്കില്ലാതെ വാങ്ങാം.

തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കാമെന്ന് ബെവ്കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വില്‍‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് നല്‍കുന്നത്. ഈ വരുമാനം കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവര്‍ക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നു.

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന്‌ ഗതാഗത മന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കി. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകള്‍ ക്രമീകരിക്കുക. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‌ അനുമതി നല്‍കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത്‌ മദ്യക്കടകള്‍ തുറക്കാം.ടിക്കറ്റ്‌ ഇതര വരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആര്‍ടിസി സ്വീകരിക്കും. സ്‌റ്റാന്‍ഡില്‍ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button