![](https://keralaspeaks.news/wp-content/uploads/2021/08/Rape.jpg)
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി ഡല്‍ഹിയില്‍ മലയാളി നഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതല്‍ യുവതിയുമായി അടുപ്പം പുലര്‍ത്തിയ ഗ്രീനു ജോര്‍ജ് അന്ന് മുതല്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോര്‍ജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്ബോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോര്‍ജിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ഡല്‍ഹിയില്‍ പൊലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രീനു ജോര്‍ജിന്റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.