കോട്ടയം: എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പ് ചൂട്. ചിലപ്പോള്‍ അത് തണുത്ത് പോകും. ഡിസിസി പുനസംഘടനയില്‍ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂര്‍ പുന:സംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞു.

കെ.എസ്.യു കാലം തൊട്ട് കോണ്‍​ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ​ഗ്രൂപ്പിലെ പ്രമുഖനുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവഞ്ചൂര്‍ എ ​ഗ്രൂപ്പുമായി അകല്‍ച്ചയിലാണ്. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ദിരാഭവനിലെത്തി അദ്ദേഹത്തെ ആദ്യം കണ്ട നേതാക്കളിലൊരാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക