തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും അത് അപൂര്‍ണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി.

ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞില്ല. ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നാണ് താന്‍ പറയുന്നത്. പിന്നീട് കാണാം എന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. പ്രാഥമികമായ ചര്‍ച്ചയില്‍ ഞങ്ങളുടെ ആളുകളുടെ പേരുകള്‍ മാത്രമല്ല. മറ്റ് ആളുകളുടേയും പേരുകള്‍ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍ദേശങ്ങള്‍ എഴുതിവെച്ച ഡയറി കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ച്‌ ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പരസ്യമായി പ്രതികരിച്ച്‌ ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ച കാര്യത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, നടന്നിരുന്നെങ്കില്‍ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക