
രാജസ്ഥാനിലെ ഒരു ക്രിസ്ത്യൻ ഗ്രാമം അപ്പാടെ ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ബൻസ്വാര ഗംഗാർദത്തലി സോദ്‌ല ദുധ ഗ്രാമത്തിലുള്ള ജനങ്ങളാണ് കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്.30 വർഷം മുമ്ബ് ഈ ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മഹാ കുംഭമേളയുടെ സ്വാധീനമാണ് ഗ്രാമവാസികളെ ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോകാൻ ഇപ്പോള്‍ പ്രേരിപ്പിച്ച ഘടകം.
30 വർഷം മുൻപാണ് ഈ ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചത്. ഈ ഗ്രാമത്തിലെത്തിയ ക്രിസ്ത്യൻ മിഷനറിമാരാണ് ഇവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത് ജനങ്ങള്‍ കൂട്ടത്തോടെ മതം മാറിയതോടെ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഭൈരവ നാഥ ക്ഷേത്രം പള്ളിയാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ 30 വർഷങ്ങള്‍ക്കിപ്പുറം പള്ളി വീണ്ടും ക്ഷേത്രമാക്കി മാറ്റുകയാണ് ഇവർ.