KeralaNews

മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി റിപ്പോർട്ട്; ഒരു കോൾ വന്നശേഷം ഫോൺ സ്വിച്ച് ഓഫ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം.

താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്.ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകളാണ് അശ്വതി.

ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുമ്ബിലാണ് അശ്വതിയെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പരീക്ഷയ്ക്ക് എത്താതിരുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച്‌ തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതെല്ലാം നടക്കുന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്. ഉടനെ താനൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ രണ്ടുപേരുടെ കൈയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ട്. ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. രണ്ട് ഫോണുകളും സ്വിച്ച്‌ഡ് ഓഫ് ആണ് എന്ന് പോലീസ് അറിയിച്ചുവെന്ന് അശ്വതിയുടെ സഹോദരി ദിവ്യ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് എടവണ്ണ ഭാഗത്തുനിന്ന് ഒരു കോള്‍ പെണ്‍കുട്ടികളുടെ ഫോണിലേക്ക് വന്നിരുന്നു. ഈ നമ്ബര്‍ ആരുടേതാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പെണ്‍കുട്ടികളെ കണാനില്ല എന്നറിഞ്ഞതോടെ വീട്ടുകാര്‍ സ്വന്തം നിലയില്‍ വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോയി, ഒട്ടുംപുറം തൂവല്‍ തീരം ബീച്ചില്‍ പോയി… എന്നെല്ലാം വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെ വീട്ടുകാര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരും പോലീസും അന്വേഷണം തുടരുകയാണ്.

പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ പരീക്ഷ എഴുതിയിട്ടുമില്ല. സഹപാഠികളും മറ്റുള്ളവരും പറയുന്നത് പ്രകാരം എല്ലാ സ്ഥലത്തും വീട്ടുകാര്‍ പരിശോധിച്ചു. എടവണ്ണ ഭാഗത്ത് നിന്നാണ് അവസാന കോള്‍ വന്നത്. രണ്ടുപേരുടെ ഫോണിലേക്കും കോള്‍ വന്നിരുന്നു. ഇതുപ്രകാരമുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചുവെന്ന് അശ്വതിയുടെ സഹോദരി ദിവ്യ പറഞ്ഞു.

കുട്ടികളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9497987167 ഈ നമ്ബറില്‍ അറിയിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button