
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. റോഹ്തക് -ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ ഹിമാനി നർവാളാണ് (22)കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും പ്രതികളെ ഉടൻതന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.