തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് ‘യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍ മെന്‍ററിങ് യങ് ഓതേഴ്‌സ് പദ്ധതി നല്‍കുന്നത്.

30 വയസ്സിന് താഴെയുള്ള ഒരു കൂട്ടം എഴുത്തുകാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്രവേദികളില്‍ രാജ്യത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും അവതരിപ്പിക്കാന്‍ കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കുക. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന യുവഎഴുത്തുകാരെ അവരുടെ കഴിവനുസരിച്ച്‌ നോവല്‍, ലേഖനം, സഞ്ചാരസാഹിത്യം, നാടകം, സാഹിത്യം, നാടകം, കവിത എന്നീ മേഖലയില്‍ കഴിവ് പ്രകടിപ്പിക്കാന്‍ ഇവരെ പ്രാപ്തരാക്കും. അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം. ഇംഗ്ലീഷിലോ സ്വന്തം മാതൃഭാഷയിലോ എഴുതാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. നാഷണല്‍ ബുക് ട്രസ്റ്റ് (എന്‍ബിഎസ്) രൂപീകരിക്കുന്ന സമിതിയാകും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. മെന്റര്‍ഷിപ്പ് പദ്ധതിയില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 5000 വാക്കുകളില്‍ എഴുതിയ ഒരു കൈയെഴുത്തുപ്രതി മത്സരാര്‍ത്ഥി സമര്‍പ്പിക്കണം. സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15ന് വിജയികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ ബുക്ക് ട്രസ്റ്റ് രണ്ടാഴ്ച നീളുന്ന റൈറ്റേഴ്‌സ് ഓണ്‍ലൈന്‍ പ്രോഗം വഴി പരിശീലനം നല്‍കും. പ്രഗത്ഭരായ എഴുത്തുകാരുടെയും മെന്റര്‍മാരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം. ഇതിന് പിന്നാലെ വിവധി ഓണ്‍ലൈന്‍-ഓണ്‍സൈറ്റ് ദേശീയ ക്യാമ്ബുകളും സംഘടിപ്പിക്കും. മൂന്ന് മാസത്തെ പരിശീലനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക.

രണ്ടാംഘട്ടത്തില്‍ സാഹിത്യസമ്മേളനങ്ങള്‍, പുസ്തകമേളകള്‍, വെര്‍ച്വല്‍ ബുക്ക് ഫെയറുകല്‍, സാംസ്‌കാരിക വിനിമയ പരിപാടികള്‍ തുടങ്ങിയ അന്താരാഷ്ട പരിപാടികളല്‍ സംബന്ധിക്കാനും അവസരം കിട്ടും. ഡിസംബര്‍ 15ഓടെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ അന്തിമമായി പ്രഖ്യാപിക്കും. 2022 ജനവരി 12ന് തെരഞ്ഞെടുത്ത് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. മെന്ററിങ് പദ്ധതി പൂര്‍ത്തിയാവുമ്ബോള്‍ പ്രതിമാസം 50000 രൂപ നിരക്കില്‍ ആറ് മാസത്തേക്ക് മൂന്ന് ലക്ഷം രൂപ സ്‌കോളര്‍ഷിപ്പായി ഗ്രന്ഥകാരന്മാര്‍ക്ക് ലഭിക്കും. അവരുടെ പുസ്തകവില്‍പ്പനയുടെ പത്ത് ശതമാനം റോയല്‍റ്റിയായും ലഭിക്കും. പുസ്തകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമചെയ്യപ്പെടും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31. അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  http://innovateindia.mygov.in/yuva (http://innovateindia.mygov.in/yuva)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക