മലപ്പുറം: വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 14 വയസുള്ള മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

2014 മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. കുട്ടിയെ അമ്മ ജോലിക്ക് പുറത്ത് പോകുന്ന സമയത്ത് ആയിരുന്നു പീഡനം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ആണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക