കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് ട്രെയിന്‍ നമ്ബര്‍ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രെയിന്‍ ഷൊര്‍ണൂര്‍ വഴി തിരുവനതപുരത്തേക്ക് എത്തുമെന്നുമാണ് അറിയിപ്പ്. 16 ബോഗികളാണ് ട്രെയിനിന് ഉള്ളത്.

തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് നടത്തുക. ചെന്നൈയില്‍ നിന്നാണ് റേക്കുകള്‍ കേരളത്തിലെത്തുന്നത്. ട്രാക്ക് പരിശോധനയും ട്രയല്‍ റണ്‍ നടപടികളും പൂര്‍ത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ ആണ് പരീക്ഷണ സര്‍വീസ് നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക