വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് നെല്ലിക്കുറുശ്ശി സ്വദേശി ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരിക്യൂറി സ്‌കോളര്‍ഷിപ്പ്. ജര്‍മനിയിലെ റോ സ്റ്റോക്ക് ലൈബനിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്റലൈസിസ് സാങ്കേതിക സര്‍വകലാശാലയില്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനാണ് സ്‌കോളര്‍ഷിപ്പ്.

തിരുപ്പതി ഐസറില്‍ പ്രൊജക്‌ട് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ്ടു വിജയിച്ച ശേഷം തിരുവനന്തപുരം ഐസറില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. സൈനികനായ നെല്ലിക്കുറുശ്ശി തെക്കീട്ടില്‍ വേണുഗോപാലന്‍-പ്രിയ ദമ്ബതികളുടെ മകളാണ് ശ്രീലക്ഷ്മി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക