
മുംബൈ: ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്.”ബാലാസാഹേബ് താക്കറെക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം. അദ്ദേഹം ശിവസേന സ്ഥാപിക്കുകയും മറാത്തികളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു,” സഞ്ജയ് റാവത്ത് പറഞ്ഞു.
“ബാലാസാഹേബ് താക്കറെയെപ്പോലുള്ള നേതാക്കൾ ഈ നാട്ടിൽ ഇനി ജനിക്കില്ല. ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ അദ്ദേഹം നേതാക്കളാക്കി. അദ്ദേഹം ഒരിക്കലും ഒരു സ്ഥാനവും വഹിച്ചിട്ടില്ല. ബിജെപി എന്താണ് ചെയ്തത്? അവരുടെ താൽപ്പര്യത്തിനായി അവർ പാർട്ടിയെ തകർത്തു.”അദ്ദേഹം പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group