
മുംബൈ: മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ വ്യാഴാഴ്ചയാണ് ഗുണ്ടാസംഘം ഡി.കെ. റാവുവിനെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.റാവുവും മറ്റ് ആറ് പേരും ചേർന്ന് തൻ്റെ ഹോട്ടൽ തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ഒരു ഹോട്ടൽ ഉടമയിൽ നിന്ന് ആൻ്റി എക്‌സ്‌റ്റോർഷൻ സെല്ലിന് പരാതി ലഭിച്ചിരുന്നു. 2.5 കോടി രൂപ ഹോട്ടലുടമ യിൽ നിന്നും പ്രതികൾ തട്ടിയെടുത്തതായും ആരോപണമുണ്ട്.
കൂടാതെ ഗുണ്ടാസംഘവും മറ്റ് പ്രതികളും തനിക്ക് വധഭീഷണി മുഴക്കിയതായും ഹോട്ടലുടമ അവകാശപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.റാവുവിനെതിരെ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുപ്രസിദ്ധമായ ഛോട്ടാ രാജൻ സംഘത്തിലെ അംഗങ്ങളാണെന്നും ഇവർ പറയപ്പെടുന്നു.