
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്.
മോർച്ചറിയുടെ വാതുക്കല്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാദേശിക ജനപ്രതിനിധികള്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് പവിത്രനെ മോർച്ചറിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. ബന്ധുക്കളും മരിച്ചെന്ന് ഉറപ്പിച്ചെന്ന് മോർച്ചറി അൻ്റൻഡറായ ജയൻ പറഞ്ഞു. മോർച്ചറിയിലോക്ക് മാറ്റുന്നതിനിടെ ജയനാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. മൃതദേഹം പുറത്തിറക്കാനിരിക്കെ കൈ അനങ്ങുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.