കോട്ടയം ഡിസിസി യുടെ അധ്യക്ഷ പദവിയിലേക്ക് നാട്ടകം സുരേഷിനെ സജീവമായി പരിഗണിക്കുന്നു. അധ്യക്ഷസ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന മറ്റു പല പേരുകാരെകാളും മുൻഗണന സുരേഷിന് ലഭിക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കോട്ടയം ജില്ലയിൽ ഉമ്മൻചാണ്ടിയുടെ തീരുമാനത്തിന് അപ്പുറം ഒരു അധ്യക്ഷ നിയമനം നടത്തുവാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹം നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല എങ്കിൽ കൂടിയും അദ്ദേഹത്തിനു കൂടി സ്വീകാര്യമായ ഒരാളെ നിയമിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്.

ജില്ലയിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്ന എ ഗ്രൂപ്പുകാരുടെ പട്ടികയിൽ പ്രായവും, ഗ്രൂപ്പ് പ്രവർത്തനത്തിലുള്ള സീനിയോറിറ്റിയും, പാർലമെൻററി അനുഭവജ്ഞാനവും,സംഘടനാ പശ്ചാത്തലവും സുരേഷിന് അനുകൂലമായി മാറി. സമീപ ജില്ലകളിൽ നിയമിക്കപ്പെടുന്ന അധ്യക്ഷൻമാരെ കൂടി പരിഗണിക്കുമ്പോൾ ഉള്ള സാമുദായിക സമവാക്യങ്ങളും സുരേഷിന് തുണയായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സുരേഷിൻറെ കാര്യത്തിൽ ഉമ്മൻചാണ്ടിക്കും, തിരുവഞ്ചൂർ രാധാകൃഷ്ണനും എതിരഭിപ്രായം ഇല്ലാത്തതും ഇദ്ദേഹത്തിന് കാര്യങ്ങൾ അനുകൂലമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ അനുസരിച്ച് മൂന്ന് പേരുടെ സാധ്യതാ പട്ടികയാണ് കോട്ടയം ജില്ലയിൽ നിന്ന് രാഹുൽഗാന്ധിക്ക് കൈമാറിയത് എന്നായിരുന്നു വിവരം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ സുരേഷ് എന്ന പേരിലേക്ക് ഏകദേശ ധാരണയായി എന്ന രീതിയിലാണ് പുറത്തുവരുന്ന വിവരങ്ങൾ. നാട്ടകം പഞ്ചായത്ത് പ്രസിഡൻറ്, കോട്ടയം നഗരസഭാ കൗൺസിലർ, ഡിസിസി, കെപിസിസി ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ കാഴ്ചവെച്ച മികച്ച പ്രകടനവും, പാർട്ടി തലത്തിൽ ഇതിനു ലഭിച്ച അംഗീകാരങ്ങളും ഡൽഹിയിലും കാര്യങ്ങൾ സുരേഷിന് അനുകൂലമാക്കി എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിവായ അവസാന നിമിഷ അട്ടിമറികൾ ഒന്നും സംഭവിച്ചില്ല എങ്കിൽ കോട്ടയം ഡിസിസി അധ്യക്ഷൻ ആയി നാട്ടകം സുരേഷ് നിയമിക്കപെടാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക