റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിനോട് പ്രതികരിച്ച്‌ ആറ്റിങ്ങലും മലപ്പുറവും. അറ്റിങ്ങലില്‍ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത് ശശി തരൂരിനെ. 18.2 ശതമാനം ആളുകളാണ് ശശി തരൂരിനെ പിന്തുണയ്ക്കുന്നത്. കെ കെ ശൈലജയെ 17 ശതമാവും പിണറായി വിജയനെയും വി ഡി സതീശനെയും 16.5 ശതമാനം ആളുകള്‍ വീതവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അഗ്രഹിക്കുന്നുവെന്നാണ് സർവ്വെ ഫലങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപിയില്‍ നിന്ന് സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്നാണ് സർവ്വെയില്‍ പങ്കെടുത്ത 16 ശതമാനം ആളുകളും ആഗ്രഹിക്കുന്നത്. കെ സുരേന്ദ്രൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 2 ശതമാനം ആളുകളാണ്. രമേശ് ചെന്നിത്തലയെ 5.4 ശതമാനവും കെ സുധാകരനെ 4.5 ശതമാനവും കെ സി വേണുഗോപാലിനെ 2 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെന്ന ചോദ്യത്തിന് മലപ്പുറത്ത് കൂടുതല്‍ പേർ പിന്തുണച്ചത് വി ഡി സതീശനെയാണ്. 20.1 ശതമാനമാണ് സതീശൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. രമേശ് ചെന്നിത്തലയെ 18 ശതമാനവും ശശി തരൂരിനെ 17.2 ശതമാനവും കെ സുധാകരനെ 4.1 ശതമാനവും കെ സി വേണുഗോപാലിനെ 0.6 ശതമാനവും പിന്തുണയ്ക്കുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയാകമണെന്ന് സർവ്വെയില്‍ പങ്കെടുത്ത മലപ്പുറത്തുകാരില്‍ 17.2 ശതമാനം ആഗ്രഹിക്കുമ്ബോള്‍ കെ കെ ശൈലജയെ 11.4 ശതമാനം പേർ പിന്തുണയ്ക്കുന്നു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് 5.1 ശതമാനം അഭിപ്രായപ്പെടുമ്ബോള്‍ കെ സുധാകരനെ പിന്തുണയ്ക്കുന്നത് 1.7 ശതമാനം മാത്രമാണ്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 4 ശതമാനമാണ്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരാണെന്ന ചോദ്യത്തിന് സർവ്വെയില്‍ പങ്കെടുത്ത ആറ്റിങ്ങലുകാരില്‍ 44.7 ശതമാനവും പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ. രാഹുല്‍ ഗാന്ധിയെ 36.3 ശതമാനം പിന്തുണയ്ക്കുമ്ബോള്‍ ശശി തരൂരിന് 10.1 ശതമാനത്തിൻ്റെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2.3 ശതമാനവും അരവിന്ദ് കെജ്‌രിവാള്‍, മമതാ ബാനർജി എന്നിവരെ 1 ശതമാനവും പിന്തുണയ്ക്കുന്നു. 4.6 ശതമാനമാണ് അറിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

മലപ്പുറം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. സർവ്വെയില്‍ പങ്കെടുത്ത 72.8 ശതമാനം രാഹുലിനെ പിന്തുണയ്ക്കുമ്ബോള്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത് 10.6 ശതമാനം മാത്രമാണ്. ശശി തരൂരിനെ 3.4 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 3.3 ശതമാനവും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2.8 ശതമാനവും മമതാ ബാനർജിയെ 2.4 ശതമാനവും പിന്തുണയ്ക്കുന്നു. അറിയില്ലെന്ന മറുപടി പറഞ്ഞത് 4.7 ശതമാനമാണ്.

ആറ്റിങ്ങലില്‍ 2019ലെ വിജയം യുഡിഎഫ് ആവർത്തിക്കുമെന്നാണ് സർവ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ആറ്റിങ്ങലില്‍ യുഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സർവ്വെയില്‍ പങ്കെടുത്ത 37.7 ശതമാനം ആളുകളും അഭിപ്രായപ്പെടുമ്ബോള്‍ 31.4 ശതമാനം എല്‍ഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി വിജയിക്കുമെന്ന് 28.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 2.7 പേരും അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിൻ്റെ മലപ്പുറം കോട്ടയ്ക്ക് ഇത്തവണയും ഇളക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. സർവ്വെയില്‍ പങ്കെടുത്ത 52.5 ശതമാനം പേരും മലപ്പുറത്ത് യുഡിഎഫ് തന്നെയെന്ന അഭിപ്രായക്കാരാണ്. എല്‍ഡിഎഫ് മലപ്പുറത്ത് വിജയിക്കുമെന്ന് 38.5 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ബിജെപി വിജയിക്കുമെന്ന് 7.5 ശതമാനം പേർ അഭിപ്രായപ്പെട്ടു. 1.5 ശതമാനം അറിയില്ലെന്ന അഭിപ്രായക്കാരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക