അഫ്ഗാനിസ്ഥാൻ: താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച് ചൈന . താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചു . ഭീകരവാദ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്യാൻ റഷ്യ തീരുമാനിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു . അതിനിടെ , രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂൾ വിമാനത്താവളം സംഘർഷാവസ്ഥയിലാണ് . അമേരിക്കൻ പിൻമാറ്റം തീരുമാനമായ പശ്ചാതലത്തിൽ , ജൂലൈയിൽ ചൈനീസ് വിദേശകാര്യമന്ത്രി താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു . താലിബാൻ മേധാവി മുല്ല അബ്ദുൽ ഗനി ബർദർ ഉൾപ്പടെയുള്ള ഒൻപതംഗ താലിബാൻ സംഘവുമായാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കൂടിക്കാഴ്ച്ച നടത്തിയത് . അഫ്ഗാനിലെ നിർണായകമായ രാഷ്ട്രീയ – സൈനിക ശക്തിയാണ് താലിബാനെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു . മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാന് വലിയ പങ്കുവഹിക്കാനാകുമെന്നും ചൈന അറിയിച്ചിരുന്നു . നിലവിൽ പല രാജ്യങ്ങളും താലിബാൻ ഭീകരസംഘടനയായി തന്നെയാണ് അംഗീകരിച്ചിരിക്കുന്നത് . അതിനിടെ , അഫ്ഗാനിസ്താൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി . അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ നേതാക്കൾ പ്രസിഡന്റ് കൊട്ടാരത്തിൽ പ്രവേശിക്കുകയായിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക