സെക്സ് ചെയ്യാൻ കഴിയാതെ വന്നതോടെ ലൈംഗികത്തൊഴിലാളികളായ യുവതികളെ കഴുത്തറുത്ത് കൊന്നെന്ന് റഷ്യൻ സീരിയല്‍ കില്ലര്‍. അലക്‌സി വരാകിൻ എന്ന മുപ്പത്തേഴുകാരനാണ് വ്‌ലാഡ സ്‌കിറ്റ്‌സ്‌കായ എന്ന യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയത്. ലൈംഗിക തൊഴിലാളികളായ യുവതികളെ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറാണോ ഇയാള്‍ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഓള്‍ഗ വോറോബിയോവ എന്ന യുവതിയേയും താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. മെച്ചപ്പെട്ട ജീവിതം തേടി ചെറിയ നഗരത്തില്‍ നിന്ന് മോസ്കോയില്‍ എത്തിയ യുവതിയാണ് കൊല്ലപ്പെട്ട വ്‌ലാഡ സ്‌കിറ്റ്‌സ്‌കായ. കൊലപ്പെടുന്നതിന് മുമ്ബ് യുവതി അലക്സിയുടെ മുഖത്ത് വെട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വോറോബിയോവയുടെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ശിരഛേദം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും യുവതിയുമായി സെക്സില്‍ ഏര്‍പ്പെടാൻ കഴിയാതെ വന്നതോടെ താൻ ഭ്രാന്തനെപോലെ പെരുമാറുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക