കുട്ടിക്കാനം മരിയൻ കോളേജ് എന്ന തലയെടുപ്പുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഇങ്ങനെയായി തീർന്നതിൽ സുത്യർഹമായ പങ്കുവഹിച്ച വ്യക്തിയാണ് ഇന്നലെ വിരമിച്ച കോളേജ് പ്രിൻസിപ്പാൾ ഫാദർ റോയ് പഴയ പറമ്പിൽ. ഇന്നു കാണുന്ന പ്രൗഢഗംഭീരമായ സൗകര്യങ്ങളും, സൗധങ്ങളും ഇല്ലാതിരുന്ന കാലത്ത് ചെറിയൊരു ഷെഡ്ഡിൽ കോളേജ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ഒരുപാട് പ്രതികൂല ഘടകങ്ങളോട് പടപൊരുതി തലമുറകൾക്ക് വിദ്യയെന്ന പ്രകാശം പകർന്നുനൽകാൻ മരിയൻ കോളേജിനെ പ്രാപ്തമാക്കിയ അടിസ്ഥാന ശിലകളിൽ ഒന്ന് ഈ വൈദികന്റെ അർപ്പണബോധം ആണെന്ന് നിസ്സംശയം പറയാം.വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകൻ ആയിരിക്കുമ്പോൾ തന്നെയും വിട്ടുവീഴ്ചയില്ലാത്ത ഒരു കാവൽ മാലാഖ കൂടിയായിരുന്നു റോയി അച്ഛനെന്ന് കുട്ടികൾ ഭയ ഭക്തി ബഹുമാനത്തോടെ വിശേഷിപ്പിക്കുന്ന ഈ വൈദികൻ. അല്പം കണിശം ആയിട്ടാണെങ്കിലും മരിയൻ കോളേജിലെ വിദ്യാർഥികളുടെ പാദങ്ങൾക്ക് വെളിച്ചവും വഴികളിൽ പ്രകാശവും പകർന്നു നൽകിയ വ്യക്തിയാണ് ഫാദർ റോയ്.

സുത്യർഹമായ 26 വർഷത്തെ സേവനത്തിനുശേഷം കോളേജ് പ്രിൻസിപ്പാൾ ആയി അദ്ദേഹം ഇന്നലെ സർവീസിൽ നിന്ന് വിരമിച്ചു. ഒരു വ്യക്തിയെ തലമുറകളോളം ഓർക്കുവാൻ അവർ തങ്ങളുടെ കർമ്മപഥത്തിൽ പൂർത്തിയാക്കിയ ചില നിയോഗങ്ങൾ കാരണമാകാറുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയിൽ മരിയൻ എന്ന കലാലയം തല ഉയർത്തി നിൽക്കുന്ന കാലത്തോളം ഫാദർ റോയ് ഓർമ്മിക്കപ്പെടും. ഒട്ടും അതിശയോക്തി ഇല്ലാതെ പറയാവുന്ന മറ്റൊരു വാചകമുണ്ട്. മരിയൻ കോളേജ് ചരിത്രം രേഖപ്പെടുത്തുമ്പോൾ ഫാദർ റോയിയുടെ കാലത്തും, അതിനുശേഷവും എന്ന് ചരിത്രം വിഭജിക്കപ്പെടും. അത്തരത്തിൽ മരിയൻ കോളേജിന്റെ ചരിത്രത്തെ രണ്ടായി വിഭജിക്കാൻ നിയോഗിക്കപ്പെട്ട ഒരു ചരിത്രപുരുഷനാണ് ഫാദർ റോയ് പഴയ പറമ്പിൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരിയൻ കോളേജിന്റെ തുടക്കം മുതൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം ഭരണ കോളേജാക്കി മാറ്റുന്നതിൽ വരെ റോയി അച്ഛന്റെ അക്ഷീണമായ പരിശ്രമമുണ്ട്. 2020ൽ പുറത്തിറങ്ങിയ ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിലെ ഫലാധിഷ്ഠിത വിദ്യാഭ്യാസം ആ വർഷം തന്നെ റോയി അച്ചൻ മരിയൻ കോളേജിൽ നടപ്പിലാക്കിയത് ചരിത്രപരമായ നേട്ടമാണ്. അങ്ങനെ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഫലാധിഷ്ഠിത വിദ്യാഭ്യാസം ആദ്യമായി നടപ്പിൽ വരുത്തുന്ന കോളേജായി മരിയൻ മാറി. സ്വയംഭരണ കോളേജുകളുടെ കൺസോർഷ്യം ഉൾപ്പെടെ അച്ഛൻ തൻറെ നേതൃത്വപാടവം പ്രകടമാക്കിയ മേഖലകൾ നിരവധിയാണ്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത് ഇനിയും സംഭാവനകൾ നൽകാൻ റോയിയച്ചൻ ചെന്നൈ എക്സ് ഐ എം ഇ യുടെ ഡയറക്ടർ ആയാണ് സ്ഥലം മാറുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക