KeralaNews

എല്ലാ വൈസ് ചാൻസിലർമാർക്കും നാളെ രാജ്ഭവനിൽ എത്താന്‍ നിർദ്ദേശം; ഗവർണർ ആർലേക്കർ പണി തുടങ്ങി?

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ത്തിയടുത്ത് നിന്ന് തന്നെ തുടങ്ങാന്‍ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.ആദ്യം നല്ല ബന്ധത്തിലായിരുന്ന മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തെറ്റിയത് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. വിസി നിയമനത്തില്‍ തുടങ്ങി ആ ഉരസല്‍ കണ്ടാല്‍ മിണ്ടാത്ത രീതിയില്‍ വരെ വളര്‍ന്നിരുന്നു. യാത്രയപ്പ് പോലും നല്‍കാതെയാണ് സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ മടക്കിയത്.

ഗവര്‍ണറായി എത്തിയ രാജേന്ദ്ര അര്‍ലേക്കറും സര്‍വകലാശാല വിഷയത്തില്‍ ഒരു നീക്കുപോക്കിനും തയാറാല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ചുമതലയേറ്റെടുത്തതിന് പിന്നാലെ മുഴുവന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരരേയും നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍. നാളെ രാവിലെ രാജ്ഭവനില്‍ എത്താനാണ് വിസിമാര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചുതലയേറ്റെടുത്ത ആദ്യ ദിവസം തന്നെ സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ചിലരെ സര്‍ക്കാര്‍ രാജ്ഭവനില്‍ നിന്നും ഏകപക്ഷീയമായി മാറ്റിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തര്‍ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇതോടെ ഗവര്‍ണര്‍ ഡിജിപിയുടെ ചുമതലയുള്ള മനോജ് ഏബ്രഹാമിനെ വിളിച്ചു വരുത്തി തീരുമാനം തിരുത്തിച്ചു.

ആദ്യ നടപടി തന്നെ സര്‍ക്കാരിനെ തിരുത്തിയാണ് ആര്‍ലേക്കര്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പൊള്‍ സര്‍വകലാശാല വിഷയത്തിലും ഇടപെട്ട് തുടങ്ങിയതോടെ സര്‍ക്കാര്‍ പ്രതികരണം എന്താകും എന്നാണ് ഇനി അറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക