ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ കാഴ്‍ച കണ്ട് തലയില്‍ കൈവച്ച്‌ യാത്രികര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പൂനെ-നാസിക് ഹൈവേയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തെ തുടര്‍ന്ന് ബുള്ളറ്റ് ഓടിച്ചിരുന്നയാള്‍ തെറിച്ച്‌ വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 300 മീറ്ററോളം ഓടിയത് എന്ന് പൂനെ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിക്കുള്ള റോഡിലൂടെ മുന്നോട്ടുപോയ ബുള്ളറ്റ്​ ഒരു ജീപ്പിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ മുന്നോട്ടുപോയി മറിയുകയായിരുന്നു. അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ജുനാര്‍ താലൂക്കിലെ ഗഞ്ചേവാടിയില്‍ താമസിക്കുന്ന ജനാര്‍ദന്‍ ദത്തു ഗഞ്ചെ (47) എന്നയാള്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ജനാര്‍ദന്‍ ദത്തു ഗഞ്ച്‌വെക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈകളും കാലുകളും ഒടിയുകയും ചെയ്തതായി ഡോക്ടര്‍ ഹനുമന്ത് ഭോസലെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം മുഴുവന്‍ സമീപത്തെ പെട്രോള്‍ പമ്ബിലെ സിസിടിവി ക്യാമറയിലാണ്​ പതിഞ്ഞത്​. നല്ല വേഗതയില്‍ പാഞ്ഞ ബുള്ളറ്റിനെ കണ്ട്​ ആളുകള്‍ തലയില്‍ കൈവയ്​ക്കുന്നതും വീഡിയോയില്‍ കാണാം. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചതിന് ശേഷം ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നാരായണ്‍ഗാവ് പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പൃഥ്വിരാജ് ടേറ്റ് അറിയിച്ചെന്നും പൂനെ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക