സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയ ബിജെപി കൗണ്‍സിലര്‍ കുണ്ടുങ്ങി. സൈനികന്റെ യൂണിഫോം അണിഞ്ഞുള്ള ചിത്രമാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇത്തരത്തില്‍ സൈനികരുടെ യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് നിയമവിരുദ്ധവും പ്രോട്ടോകോള്‍ ലംഘനവുമാണ്.

ആശാനാഥ് ഫെയ്സ് ബുക്കിൽ പങ്ക് വച്ച ചിത്രം.

സൈനികനായ സഹോദരന്റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സൈനികര്‍ അല്ലാത്തവര്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നതിനെതിരെ 2016ലും 2020ലും കരസേന പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് ബന്ധുക്കള്‍ക്കും ബാധകമാണെന്ന് ആ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.സംഭവം വിവാദമായതിനുശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം ആശാ നാഥ് നീക്കം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ആശ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക