
വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍ കയറിയ പെരുമ്ബാമ്ബിനെ ഒടുവില്‍ അവിടെ നിന്നും നീക്കം ചെയ്യുന്നതിന്റേതാണ് വീഡിയോ. അടുത്തുള്ള എണ്ണപ്പനയില്‍ നിന്നാണ് പാമ്ബ് വീടിന്റെ അകത്തേക്ക് കയറിയത് എന്നാണ് കരുതുന്നത്.
പാമ്ബിനെ കണ്ട് ആകെ ഭയന്നുപോയ വീട്ടുകാർ ഉടനെ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അങ്കടൻ പെർട്ടഹനൻ അവാം (Angkatan Pertahanan Awam) ല്‍ നിന്നുള്ളവർ ഉടനെ തന്നെ പാമ്ബിനെ കണ്ടെത്തിയ വീട്ടിലെത്തി. ഏഴ് ഉദ്യോഗസ്ഥരാണ് വീട്ടില്‍ എത്തിയത്. പാമ്ബിനെ പിടികൂടുന്നതിനായി സീലിംഗിന്റെ ഒരു ഭാഗം തകർക്കേണ്ടി വന്നു.