ജ്യോതിഷത്തില്‍ പേരുകേട്ടവരാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും നേരത്തെ സത്യമായി വന്നിട്ടുണ്ട്.ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത്.
നോസ്ട്രഡാമസ് 1556ലും, ബാബ വംഗ 1996ലും അന്തരിച്ചതാണ്. എന്നാല്‍ ഇവര്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ വരുന്ന പ്രവചനങ്ങളിലാണ് 2025നെ കുറിച്ച് പറയുന്നത്. എന്നാല്‍ ഒട്ടും ശുഭകരമായ കാര്യങ്ങളല്ല ഇവരുടെ പ്രവചനത്തിലുള്ളത്. ഭൂമിയെ സംബന്ധിച്ച് വളരെ അപകടം പിടിച്ച വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് പ്രവചനത്തിലുണ്ട്.
അടുത്ത വര്‍ഷം അരാജകത്വം ഭൂമിയെ ഒന്നാകെ മൂടുമെന്ന് ഇവര്‍ പറയുന്നു. യൂറോപ്പായിരിക്കും ഈ ഭീകരതയുടെ പ്രഭവകേന്ദ്രമെന്നും ഇരു ജ്യോതിഷിമാരുടെയും പ്രവചനത്തില്‍ പറയുന്നു. നോസ്ട്രഡാമസ് 450 വര്‍ഷം മുമ്ബ് പ്രവചിച്ചതാണിത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ലെസ് പ്രൊഫസീസ് എന്ന പുസ്തകത്തിലാണ് ലോകാവസാനം വരെയുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉദയം, കെന്നഡി വധം, കൊവിഡ് മഹാമാരി വരുമെന്നത്, 2022ലെ ജീവിത ചെലവിനെ തുടര്‍ന്നുണ്ടായ മാന്ദ്യം എന്നിവയെല്ലാം നോസ്ട്രഡാമസ് മുന്‍കൂട്ടി പ്രവചിട്ടുണ്ട്. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയാണ് നോസ്ട്രഡാമസ് പ്രവചനം നടത്തിയിരുന്നത്.
യൂറോപ്പില്‍ വലിയ യുദ്ധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ക്രൂരമായ യുദ്ധമായിരിക്കും ഇതെന്നാണ് മുന്നറിയിപ്പ്. യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍ യുദ്ധത്തിന് തുടക്കമിടുമെന്നും പ്രവചനമുണ്ട്. അതേസമയം നിലവില്‍ യൂറോപ്പില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം നടക്കുന്നുണ്ട്. അതിന് പുറമേ മറ്റൊരു യുദ്ധം കൂടിയുണ്ടാവുന്നത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ബ്രിട്ടനും ഈ യുദ്ധത്തിന്റെ ഭാഗമാകുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.
അതേസമയം 2025ല്‍ ലോകാവസാനത്തിന് തുടക്കമാവുമെന്ന് ബാബ വംഗ പറയുന്നു. യൂറോപ്പില്‍ തന്നെ വലിയ യുദ്ധങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഉണ്ടാവും. അത് ലോകാവസാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി മാറും. ലോകത്തിന്റെ തകര്‍ച്ചയ്ക്ക് ഇത് തുടക്കമിടുമെന്നും ബാബ വംഗ പറയുന്നു.
അതേസമയം പുതിയൊരു യുദ്ധത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുക. രണ്ട് രാജ്യങ്ങള്‍ തമ്മിലായിരിക്കും ഈ യുദ്ധം ആരംഭിക്കുക. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ പ്രതിഫലിക്കുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. ബാബ വംഗ പറഞ്ഞത് പോലെ നടക്കാന്‍ സാധ്യതയേറെയാണ്. പക്ഷേ അതിന് മുമ്ബ് മിഡില്‍ ഈസ്റ്റില്‍ യുദ്ധം ആരംഭിച്ചേക്കും.
ഇറാനും ഇസ്രായേലും തുടര്‍ച്ചയായി വാക്‌പോരിലാണ്. പരസ്പരം നേരത്തെ മിസൈല്‍ ആക്രമണവും നടത്തിയിരുന്നു. ഇറാന്റെ എണ്ണ സംഭരണ ശാലകളെ വരെ ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കുമെന്ന് സൂചനയുണ്ട്. ഇത് ലോകമഹായുദ്ധത്തിലേക്ക വഴിമാറാനും സാധ്യതയുണ്ട്.