
യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
തൊപ്പിയെ കൂടാതെ സുഹൃത്തുക്കളായ മൂന്ന് യുവതികളും ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യം ഹർജി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. തൊപ്പിയുടെ തമ്മനത്തെ താമസ സ്ഥലത്ത് നിന്നാണ് എംഡിഎംഎ പിടികൂടിയത്. രാസലഹരി പിടികൂടിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൊപ്പിയെ കൂടാതെ മൂന്ന് സുഹൃത്തുക്കളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സംഘം ഒളവില്‍ പോവുകയായിരുന്നു.