ജയ്​പുര്‍: ബ്ലൂടൂത്ത്​ ഹെഡ്​ഫോണ്‍ പൊട്ടിത്തെറിച്ച്‌​ യുവാവിന്​ ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്​പുര്‍ ജില്ലയിലാണ്​ സംഭവം നടന്നത്​. യുവാവ് ബ്ലൂടൂത്ത്​ ഹെഡ്​ഫോണ്‍ ഉപയോഗിച്ച്‌​ കോള്‍ ചെയ്യവേ അത്​ പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്​പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ്​ നഗറാണ്​ മരിച്ചത്​. പൊട്ടിത്തെറിക്ക്​ പിന്നാലെ, ഇരുചെവികള്‍ക്കും​ പരിക്കേറ്റ രാകേഷ്​ ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചതെന്നും ടൈംസ്​ നൗ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ഫോണുമായി ബന്ധിപ്പിച്ച വയര്‍ലെസ്​ ഇയര്‍ഫോണില്‍ സംസാരിക്കവേ, ഉപകരണം പൊട്ടിത്തെറിക്കുകയും യുവാവ്​​ അബോധാവസ്ഥയിലാവുകയും ചെയ്​തു. ഇരുചെവികള്‍ക്കും പരിക്കേറ്റ നിലയില്‍ യുവാവിനെ സിദ്ധിവിനായക്​ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.’ഇത്​ ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കും. ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ചതി​ന്‍റ ആഘാതത്തില്‍ കുഴഞ്ഞുവീണ യുവാവ്​ ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചാണ്​ മരിച്ചത്,” -ഡോക്ടര്‍ എല്‍.എന്‍ രുണ്ട്​ല പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക