
കൊല്ലം: കൊല്ലം ചടയമംഗലത്ത് പട്ടാപ്പകല്‍ ജൂവലറിയില്‍ കവർച്ചാ ശ്രമം. ജൂവലറി ജീവനക്കാരുടെ മുഖത്ത് സ്പ്രേ തളിച്ച് ബോധം കെടുത്താൻ ശ്രമിച്ചതിന് ശേഷമായിരുന്നു മോഷണശ്രമം. ചടയമംഗലത്തെ ശ്രീലക്ഷ്മി ജ്വല്ലേഴ്‌സിലാണ് സംഭവം നടന്നത്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. സ്വർണാഭരണം വാങ്ങാൻ എന്ന വ്യാജേന എത്തിയ സ്ത്രീയും പുരുഷനും ആണ് കവർച്ചാ ശ്രമം നടത്തിയത്.മോഷണശ്രമം നടക്കുന്നുവെന്ന് വിവരം ലഭിച്ച പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. പൊലീസ് എത്തുമെന്ന് മനസിലാക്കിയതോടെ ഇരുവരും സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group