
ഫോണ്‍ പാസ്‍വേഡ് കാമുകിയോടും പോലീസിനോടും പറയാതിരിക്കാൻ ബോട്ടില്‍ നിന്ന് യുവാവ് കടലിലേക്ക് എടുത്തു ചാടി. ഫ്ലോറിഡയില്‍ ആണ് സംഭവം. ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം ബോട്ടില്‍ വെച്ച് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാൻ വേണ്ടി കടലില്‍ ചാടുകയായിരുന്നു. ഫ്ലോറിഡ പൊലീസ് പകർത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തായത്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ രണ്ടുപേരെ ബോട്ടില്‍ കണ്ട പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. യുവാവ് പൊലീസിനോട് തർക്കിച്ചു തുടങ്ങുകയും, അത് പിന്നീട് രൂക്ഷമാവുകയും ചെയ്‌തു. ബോട്ടില്‍ യാത്ര ചെയ്താലല്ലേ പ്രശ്നം ഉള്ളൂ നമുക്ക് നീന്തിപ്പോകാം എന്ന് പറഞ്ഞു പൊലീസിന് മുൻപില്‍ നിന്ന് യുവാവ് യുവതിയോട് ആക്രോശിക്കുകയും ഇതിനെ തുടർന്ന് യുവതി ഇയാളുമായി വഴക്കിടുകയുമായിരുന്നു.