ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പര്‍ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ രണ്ടാം വന്ദേ ഭാരത് സൂപ്പര്‍ ഹിറ്റല്ല, ബമ്ബര്‍ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബര്‍ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാല്‍ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം.
തിരുവനന്തപുരം – കാസര്‍കോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബര്‍ ഒന്ന് വരെ ടിക്കറ്റില്ലെങ്കില്‍, കാസര്‍കോട് – തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബര്‍ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതല്‍ ജനപ്രീയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതല്‍ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്.
-->
വന്ദേ ഭാരതില്‍ കയറാൻ കാത്തിരിക്കാം: കൗതുകത്തിന് വേണ്ടിയാണെങ്കില്‍ പോലും കേരളത്തിന് കിട്ടിയ രണ്ടാം വന്ദേഭാരതില്‍ യാത്ര ചെയ്യണമെങ്കില്‍ അല്‍പം കാത്തിരിക്കണം. ആദ്യ വന്ദേഭാരതിന് കിട്ടിയ അതേ സ്വീകരണമാണ് രണ്ടാം വണ്ടിക്കും. സര്‍വീസ് യാത്ര തുടങ്ങിയ ഇന്നലെ തന്നെ അഞ്ച് ദിവസത്തേക്കുള്ള ടിക്കറ്റ് മുഴുവൻ തീര്‍ന്നു. തിരുവനന്തപുരം – കാസര്‍കോട് വന്ദേ ഭാരതിന് ഒക്ടോബര്‍ ഒന്ന് വരെയാണ് ടിക്കറ്റില്ലാത്തത്. കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരതിനാകട്ടെ രണ്ടാം തീയതി വരെയുള്ള ടിക്കറ്റ് ഫുള്‍ ബുക്കിംഗാണ്. എ സി കോച്ചിനേക്കാള്‍ പെട്ടെന്ന് ബുക്കിംഗ് പൂര്‍ത്തിയായത് എക്സിക്യൂട്ടീവ് കോച്ചിലാണ്.
ആലപ്പുഴ വഴിയും സമയക്രമവും ഗുണമായി: ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരത് എന്നതാണ് ഹൈലൈറ്റെന്നാണ് യാത്രക്കാര്‍ പറയുന്നത്. രാവിലെ തിരുവനന്തപുരത്തേക്കും ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നുമുള്ള ജനശതാബ്ദി കോട്ടയം വഴിയാണ്. തിരുവനന്തപുരത്ത് നിന്നും മലബാറിലേക്ക് ഉച്ചക്കുള്ള ജനശതാബ്ദി കഴിഞ്ഞാല്‍ പിന്നെ ഇതുവരെ ആശ്രയം രാത്രിയിലെ ട്രെയിനുകളായിരുന്നു. എന്നാല്‍ രണ്ടാം വന്ദേ ഭാരത് നാല് മണിക്ക് പുറപ്പെട്ട് 9 മണിക്ക് കോഴിക്കോടും 11.58 ന് കാസര്‍കോടും എത്തും. മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേഭാരതിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക